വാട്‌സാപ്പിലൂടെ ഇനി വാക്‌സിന്‍ ബുക്കിംഗ്; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്‌സാപ് വഴിയും ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുതിയ രീതി അറിയിച്ചത്. വാട്‌സ് ആപ്പ് വഴി വാക്‌സീന്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ആദ്യം Book Slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷില്‍ ടെപ്പ് ചെയ്ത് അയയ്ക്കണം. അതിന് ശേഷം ഫോണില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാല്‍ വാക്‌സീന്‍ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും.

Paving a new era of citizen convenience.

Now, book #COVID19 vaccine slots easily on your phone within minutes.

? Send ‘Book Slot’ to MyGovIndia Corona Helpdesk on WhatsApp
? Verify OTP
?Follow the steps

Book today: https://t.co/HHgtl990bb
— Mansukh Mandaviya (@mansukhmandviya) August 24, 2021

കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെ ഇത് ഒരുക്കിയിട്ടുള്ളത്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റും ഈ രീതിയില്‍ ഡൌണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സൗകര്യമുണ്ട്. നിലവില്‍ കൊവിന്‍ ആപ്പ്, വെബ്‌സൈറ്റ് വഴിയാണ് വാക്‌സീന്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളത്.

Top