ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേലും ജസ്റ്റിസ് ജ്യോതി സിങും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസയച്ചത്. ജൂണ്‍ നാലിന് ഹര്‍ജിയില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു
കൊവിഡ് വാക്സിന്‍ ലഭിക്കാത്ത ഡല്‍ഹി സ്വദേശിയായ 43കാരനാണ് വാക്സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി, സംസ്ഥാനവും കേന്ദ്രവും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.