ഇന്ത്യയില്‍ നിന്ന് അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത മാസം മുതല്‍ വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഡിസംബര്‍ വരെ അധികമായി വരുന്ന വാക്സിന്‍ കയറ്റുമതി ചെയ്യുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

‘സ്വന്തം പൗരന്മാരുടെ വാക്സിനേഷനാണ് പ്രഥമ പരിഗണന നല്‍കുക. അടുത്ത മാസം 30 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ 100 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കും. രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 10 കോടി വാക്സിന്‍ ഡോസുകള്‍ കുത്തിവച്ചതോടെ ആകെ വാക്സിനേഷന്‍ 81 കോടി പിന്നിട്ടെന്നും മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

Top