തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജൂലൈ 15നുള്ളില്‍ വാക്‌സീന്‍ നല്‍കാനാണ് നോക്കുന്നത്. കോവിഡ് വന്നതിനു ശേഷം ടൂറിസം മേഖലയില്‍ 33,675 കോടി നഷ്ടമുണ്ടായതായും മന്ത്രി പറഞ്ഞു.
ടൂറിസം രംഗത്തെ പ്രവര്‍ത്തകരെ മുന്നണിപ്പോരാളികളായി കണക്കാക്കി വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും ആരോഗ്യവകുപ്പിന്റെ സഹായത്തോടെ വാക്‌സീന്‍ നല്‍കാനുള്ള ശ്രമം ആലോചനയിലുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.