ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ജഡ്ജിമാര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം. വാക്സിന്‍ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഇത് കൂടാതെ, ബാങ്ക് ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സഹകരണസംഘങ്ങളിലെ ജീവനക്കാര്‍, ഭക്ഷ്യധാന്യ സംഘങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും വാക്സിന്‍ നല്‍കും. ഈ വിഭാഗക്കാര്‍ക്ക് വാക്സിന്‍ വിതരണത്തിനുള്ള നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടില്ല.
അറുപത് വയസിന് മുകളിലുള്ളവര്‍ക്കും നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ രണ്ടാഴ്ച മുമ്പ് ആരംഭിച്ചിരുന്നു. മൂന്ന് കോടിയോളം വരുന്ന മുന്നണി കോവിഡ് പോരാളികള്‍ക്ക് വാക്സിന്‍ വിതരണപ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടാണ് ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ യജ്ഞം ജനുവരിയില്‍ ആരംഭിച്ചത്.
രാജ്യത്തുടനീളം ഇതുവരെ 3.17 കോടി ജനങ്ങള്‍ വാക്സിന്‍ ഡോസുകള്‍ സ്വീകരിച്ചതായാണ് കണക്ക്. പഞ്ചാബുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് തിങ്കളാഴ്ച ഇന്ത്യയില്‍ രേഖപ്പെടുത്തിയത്.