ത്യശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് സിഐ മണികണ്ഠനെ സസ്പെൻഡ് ചെയ്തു.പരാതിക്കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി.തൃശൂര്‍ റെഞ്ച് ഐ.ജിയുടേതാണ് ഉത്തരവ്.
ബലാത്സംഗത്തിന് ഇരയായി സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ തന്നോട് സിഐ വളരെ മോശമായി പെരുമാറിയെന്നും സംസാരിച്ചുവെന്നും യുവതി പരാതി നല്‍കിയിരുന്നു. കൂടാതെ മൊഴിമാറ്റാന്‍ മണികണ്ഠന്‍ കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്. ഇതേതുടര്‍ന്നായിരുന്നു നടപടി.