വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മ്മാണം; ഉപകരാര്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് അനില്‍ അക്കര

തൃശൂര്‍: വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉപകരാര്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് അനില്‍ അക്കര എം.എല്‍.എ. വാക്കാലാണ് അനുമതി നല്‍കിയതെങ്കില്‍ അതും വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി എ.സി മൊയ്തീന്‍ ബിനാമികളെ വെച്ചാണ് ഇടപാടുകള്‍ നടത്തിയതെന്നും ക്രമക്കേടുകളുടെ 100 ശതമാനം ഉത്തരവാദിത്തം എ.സി മൊയ്തീനാണെന്നും അനില്‍ അക്കര ആരോപിച്ചു.

ലൈഫ് മിഷനും ഉപകരാറുണ്ടോ എന്ന് വ്യക്തമാക്കണം. താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഉപകരാറില്ല എന്നാണ് ലൈഫ് മിഷനിലെ ഉത്തവാദപ്പെട്ടവര്‍ മറുപടി നല്‍കിയത്. അങ്ങനെയെങ്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരാണ്. എ.സി മൊയ്തീന്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണാനുമതി കൊടുത്തത് ആരാണ്? അതും എ.സി മൊയ്തീനാണ്. സ്ഥലം കൈമാറി കൊടുത്തത് ആരാണ്. അതും എ.സി മൊയ്തീനാണെന്നും അനില്‍ അക്കരെ കൂട്ടിച്ചേര്‍ത്തു.

Top