തിരുവനന്തപുരം: വടക്കാഞ്ചേരി പീഡന കേസിലെ ഇരയുടെ പേര് കെ.രാധാകൃഷ്ണന്‍ പറയരുതായിരുന്നവെന്ന് സീതാറാം യെച്ചൂരി.
രാധാകൃഷ്ണന്‍ അങ്ങനെ പറയരുതായിരുന്നു. സംഭവിച്ചത് സംഭവിച്ചു.
കളമശേരി, വടക്കാഞ്ചേരി വിഷയങ്ങളില്‍ ആരോപണ വിധേയര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകുമെന്നും പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
സ്ത്രീപുരുഷ സമത്വമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാധാകൃഷ്ണനെതിരെ നേരത്തെ സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ടും രംഗത്തെത്തിയിരുന്നു.