Vadakkancherry rape case; KT Jaleel statement

തിരുവനന്തപുരം: വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

ഒരു സ്ത്രീ സുരക്ഷിതയല്ലെന്ന് പറഞ്ഞാല്‍ നാട് സുരക്ഷിതമല്ലെന്നാണ് അര്‍ത്ഥമെന്നും നടപടിക്ക് രാഷ്ട്രീയം തടസമാകില്ലെന്നും ജലീല്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ യുവതി നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വടക്കാഞ്ചേരിയിലെ സിപിഐഎം കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെ നാലുപേരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കേസ് ഇല്ലാതാക്കിയതെന്നും പൊലീസ് സ്റ്റേഷനില്‍ നിന്നുപോലും ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Top