Vadakkancherry rape case; PC George facebook post

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പിസി പൊട്ടിത്തെറിച്ചത്.

‘വെടിവെച്ചു കൊല്ലണം ഈ പട്ടികളെ’ എന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ആദ്യ വാചകം.

ക്രിമിനല്‍ കേസുകളിലെങ്കിലും രാഷ്ട്രീയ ഇടപെടലുകളും പൊലീസിലെ അനാസ്ഥയും ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അങ്ങനെ നിയമം കയ്യിലടുക്കുന്ന ജനങ്ങള്‍ക്കൊപ്പം താനുമുണ്ടാകുമെന്ന ഉറപ്പും നല്‍കിക്കൊണ്ടാണ് പിസി ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

(പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

വെടിവെച്ചു കൊല്ലണം ഈ പട്ടികളെ…
ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും.
അവര്‍ക്കൊപ്പം ഞാനും ഉണ്ടാകും.

Top