Vadakkancherryu rape case;Bhagyalakshmi statement

തിരുവനന്തപുരം: ആരേയും അപമാനിക്കാനല്ല ഇരയ്ക്ക് നീതി കിട്ടാന്‍ വേണ്ടി മാത്രമാണ് തന്റെ പോരാട്ടമെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. തന്റെ അടുത്ത് വന്ന ഒരു സ്ത്രീക്ക് സഹായം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മിയെപ്പോലെ ഒരാള്‍ ഈ വിവരം സത്യമാണോ എന്ന് അന്വേഷിക്കണമായിരുന്നുവെന്ന് സംഭവത്തില്‍ ആരോപണ വിധേയനായ സിപിഎം നേതാവ് ജയന്തന്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

യുവതി പണത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും മുമ്പും പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുമുള്ള ജയന്തന്റെ ആരോപണത്തിന് എന്തു കൊണ്ടാണ് ജയന്തനെപ്പോലെയുള്ള ഒരു രാഷ്ട്രീയ നേതാവ് അന്ന് മാനനഷ്ടത്തിന് കേസ് കൊടുക്കാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.

ഫെയ്‌സ്ബുക്കിലൂടെ ഭാഗ്യലക്ഷ്മിയാണ് യുവതി പീഡനത്തിനിരയായ വിവരം പുറത്തുവിട്ടത്.

Top