തിരുവനന്തപുരം: സി. പി. എം കൗണ്‍സിലറെ മാത്രമല്ല പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ ജയന്തന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ശബ്ദം മാത്രമല്ല നിലപാടിനുമുണ്ട് ഉറപ്പും കരുത്തും. അഭിവാദ്യങ്ങള്‍ ഭാഗ്യലക്ഷ്മി. സി. പി. എം കൗണ്‍സിലറെ മാത്രമല്ല പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും മുക്കാലിയില്‍ കെട്ടി അടിക്കണം.
വിവരം നേരത്തെ അറിഞ്ഞിട്ടും നടപടി എടുക്കാത്ത മുഖ്യമന്ത്രിയും കുററക്കാരനെന്ന് കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.