vadakkanchery rape case

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പാലക്കാട് എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

തൃശൂര്‍ സിറ്റി, റൂറല്‍ പൊലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആര്‍. നിശാന്തിനിയും അന്വേഷണത്തെ സംഘത്തെ സഹായിക്കുന്നുണ്ട്. ഒല്ലൂര്‍ സി.ഐ കെ.കെ. സജീവും ആലത്തൂര്‍ സി.ഐ എലിസബത്തും സംഘത്തിലുണ്ട്.

വടക്കാഞ്ചേരിയിലെ കൗണ്‍സിലറും സിപിഎം നേതാവുമായ ജയന്തനടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിന്മേലാണ് മൊഴിയെടുക്കുന്നത്.

Top