വടയമ്പാടി ദളിത് ഭൂസമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നു

കോലഞ്ചേരി: വടയമ്പാടി ഭജനമഠത്തെ ദളിത് ഭൂസമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നു. ഇന്ന് വൈകിട്ട് ചൂണ്ടിയില്‍ നടന്ന രണ്ടാംഘട്ട സമര പ്രഖ്യാപന കണ്‍വന്‍ഷനിലാണ് ഇക്കാര്യം തീരുമാനിച്ചത്.

റവന്യൂ ഭൂമിയുടെ പട്ടയം റദ്ദാക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരാനാണ് തീരുമാനം. വടയമ്പാടി ഭജന മഠത്ത് പത്ത് മാസമായി തുടരുന്ന പ്രത്യക്ഷ സമരം താത്കാലികമായി അവസാനിപ്പിക്കും.

ജില്ലാ കളക്ടറുടെ തീരുമാനത്തില്‍ സ്വാഗതാര്‍ഹമായ പല കാര്യങ്ങളുമുണ്ടെങ്കിലും റവന്യൂ ഭൂമിയുടെ പട്ടയം സംബന്ധിച്ച കാര്യത്തില്‍ കോളനിവാസികളുടെ ആശങ്ക ഇല്ലാതാകേണ്ടതുണ്ടെന്ന് സമര സഹായ സമിതി നേതാവ് പി.ജെ.മാനുവല്‍ പറഞ്ഞു.

വ്യാജമായി സംഘടിപ്പിച്ച പട്ടയം കൈയിലുളളതിനാല്‍ ഇപ്പോഴത്തെ ചൂടാറിയാല്‍ എന്‍എസ്എസ് നേതൃത്വം പഴയ നിലപാടുമായി വരുമോ എന്ന ആശങ്ക കോളനിവാസികള്‍ക്കുണ്ട്. അതു കൊണ്ട് തന്നെ പട്ടയം റദ്ദാക്കണമെന്നാണ് തങ്ങളുടെ ആവശ്യം. അത് നേടും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Top