ഇടുക്കി: വാഗമണ്‍ നിശാപാര്‍ട്ടിക്കിടെ ലഹരി വസ്തുക്കളുമായി പിടിയിലായ മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ബ്രിസ്റ്റിയ്ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ തന്റെ കയ്യില്‍ നിന്ന് വീര്യം കൂടിയ മയക്കുമരുന്നുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ചെറിയ അളവില്‍ കഞ്ചാവ് മാത്രമാണ് പിടികൂടിയതെന്നും ബ്രിസ്റ്റി ബിസ്വാസ് വാദിച്ചു.
ബ്രിസ്റ്റി ബിസ്വാസിന് പുറമെ കേസിലെ ആറാം പ്രതിയും ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികളില്‍ നിന്ന് എല്‍എസ്ഡി അടക്കം 7 തരം ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, മയക്കുമരുന്ന് എത്തിയതിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.