വാഗമൺ നിശാപാർട്ടി, അന്വേഷണം ശക്തമാക്കി പൊലീസ്

ടുക്കി : വാഗമൺ നിശാപാർട്ടി കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. ജനുവരി ഒന്ന് വരെയാണ് 9 പ്രതികളുടെയും കസ്റ്റഡി കലാവധി. നിശാപാർട്ടിക്ക് പിന്നിലെ ലഹരിമരുന്നു ലോബികളെ കുറിച്ച് വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.ഈ മാസം ഇരുപതിനായിരുന്നു വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ അൻപത്തിയെട്ട് പേരടങ്ങുന്ന സംഘം നിശാപാർട്ടിക്കായി ഒത്തുകൂടിയത്. എന്നാൽ നർക്കോട്ടിക്ക് സെല്ലിന്റെ മിന്നൽ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും എൽഎസ്ഡി, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ മാരക ലഹരി മരുന്നുകൾ പിടിച്ചെടുത്തു.

പാർട്ടിക്ക് നേതൃത്വം നൽകിയ മോഡൽ ബ്രിസ്റ്റി ബിശ്വാസ് ഉൾപ്പെടെ ഒൻപതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.സിനിമാ- സീരിയൽ ബന്ധം സ്ഥാപിക്കാൻ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ബെംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് സംഘടിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പ്രതികളുടെ മൊബൈൽ ഫോണടക്കം പൊലീസ് പരിശോധിക്കുകയാണ്.

Top