ദില്ലി : ഓരോ വര്‍ഷവും ഉത്പാദകരെപ്പോലും അമ്പരപ്പിച്ചു കൊണ്ടാണ്് വാഗണ്‍ ആറിന്റെ വിവിധ മോഡലുകള്‍ വിറ്റു പോയികൊണ്ടിരിക്കുന്നത്.ഇന്ത്യയില്‍ ചരിത്രം തിരുത്തിക്കുറിച്ച വാഹനമാണ് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍. ഇതിലേക്ക് ഒരു പുതിയ പതിപ്പ് കൂടി കൂട്ടിച്ചേര്‍ക്കാനൊരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് മാരുതി സുസുക്കി.
നൂതന സവിശേഷതകളുമായി അവതരിക്കുന്ന വാഗണ്‍ ആറിന് നാലര ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.മാരുതി സുസുക്കി വാഗണ്‍ ആര്‍ വിഎക്‌സൈ പ്ലസ്സ് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഓട്ടോമാറ്റിക്ക് മാന്വല്‍ ട്രാന്‍സ്സ്മിഷനില്‍ ലഭ്യമാകുന്നതാണ്.
വാഗണ്‍ ആറിന്റെ പുത്തന്‍ പതിപ്പ് അവതരിപ്പിച്ചത് വഴി മാരുതിയുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് രൂപകല്‍പനയിലും, സുരക്ഷയിലും, സുഖ സൗക്യത ഉറപ്പുവരുത്തുന്നതിലും മാരുതി അനിവാര്യമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് എക്‌സിക്യൂട്ടീവ് സെയില്‍ ഡയറക്ടര്‍ ആര്‍ എസ് കല്‍സി പറഞ്ഞു.