‘വാഹന്‍’ ; വാഹനത്തിന്റെ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി : കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ പുനക്രമീകരണ നടപടികള്‍ പൂര്‍ണമായും ഡിജിറ്റലാക്കാനൊരുങ്ങി ന്യൂഡല്‍ഹി അധികൃതര്‍.ഇന്ധന പരിവര്‍ത്തനത്തിനുള്ള അപേക്ഷ മുതല്‍ ,ഡീലര്‍മാര്‍, വില, പുനഃക്രമീകരണത്തിനുള്ള കിറ്റുകള്‍ക്കായി എങ്ങനെ അപേക്ഷിക്കാം തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കും.

‘വാഹന്‍’ എന്ന സോഫ്റ്റ്‌വെയര്‍ വഴിയാണ് പദ്ധതിയൊരുങ്ങുന്നത്. തുടര്‍നടപടികളെ  ക്കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും.പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നാഷന്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ചര്‍ച്ച നടത്തി.15 ദിവസത്തിനുള്ളില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും ‘വാഹന്‍’ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top