വൈക്കം വിജയലക്ഷ്മിയ്ക്കു മാംഗല്യം; മിന്നു ചാര്‍ത്തിയത് പാലാക്കാരന്‍

വൈക്കം: ചലച്ചിത്ര പിന്നണി ഗായികയായ വൈക്കം വിജയലക്ഷ്മി വിവാഹിതയായി.

മിമിക്രി കലാകാരനും ഇന്റീരിയല്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ എന്‍. അനൂപാണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികള്‍ നടത്താറുണ്ട്. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതല്‍ തന്നെ വിജയലക്ഷ്മി സംഗീതത്തില്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.

Top