കെവിന്റെ കൊലപാതകം : പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് വൈക്കം വിശ്വന്‍

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിനെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിട്ടുവീഴ്ചയും സംഭവിച്ചിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ഇന്ന് രാവിലെ കെവിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top