പുലിമുരുകന്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമ്പോഴും ഉള്ളിലൊരു വേദന കൊണ്ടുനടക്കുകയാണ് സംവിധായകന്‍ വൈശാഖ്. ഒരുപാട് വേദനയും യാതനയും സഹിച്ച് യാഥാര്‍ഥ്യമാക്കിയതാണ് മലയാളം മുന്‍പൊന്നും കണ്ടു പരിചയിച്ചിട്ടില്ലാത്ത ആക്ഷനും ഗ്രാഫിക് വിസ്മയവും നിറഞ്ഞ ചിത്രം.
എന്നാല്‍, ചിത്രം തിയ്യറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ അതിന്റെ ഹൈലൈറ്റായ ആക്ഷന്‍, ഗ്രാഫിക് ദൃശ്യങ്ങള്‍ യഥേഷ്ടം പ്രചരിപ്പിക്കപ്പെടുകയാണ്. ഒരുപാട് വേദന സഹിച്ച് ചിത്രീകരിച്ച ഈ രംഗങ്ങള്‍ ഇങ്ങനെ പകര്‍ത്തി പ്രചരിപ്പിക്കുന്നത് വേദനാജനമാണ്.
ദയവു ചെയ്ത് അത്തരം ക്ലിപ്പിങ്ങുകള്‍ ഷെയര്‍ ചെയ്യരുത്. ചിത്രം തിയ്യറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കൂ. വൈശാഖ് ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകരോട് അപേക്ഷിച്ചു.