അറ്റ് ലസ് രാമചന്ദ്രന്‍ ഇല്ലായിരുന്നുവെങ്കില്‍ ‘വൈശാലി’ എന്ന സിനിമ തന്നെ ഉണ്ടാവുമായിരുന്നില്ല !

Atlas Ramachandran

ലയാള സിനിമാ ചരിത്രത്തെ മാറ്റിമറിച്ച സിനിമയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്‍മ്മാണത്തില്‍ ഭരതന്‍ അണിയിച്ചൊരുക്കിയ ‘വൈശാലി’

ഇന്ന് ബാഹുബലിയില്‍ അഭിമാനം കൊള്ളുന്നവര്‍ ഓര്‍ക്കണം ഒരു ടെക്‌നോളജിയും ഇല്ലാത്ത കാലത്ത് 30 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘വൈശാലി’ ഇന്നും ഒരു അത്ഭുതമാണെന്ന യാഥാര്‍ത്ഥ്യം.

അന്നത്തെ കാലത്തെ ഏറ്റവും വലിയ ബിഗ് ബജറ്റില്‍ ഈ സിനിമ യാഥാര്‍ത്ഥ്യമായത് രാമചന്ദ്രന്‍ എന്ന നിര്‍മ്മാതാവ് ഉള്ളത് കൊണ്ടായിരുന്നുവെന്ന് ഭരതന്‍ തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതാണ്.

1988ല്‍ പുരാതന കഥയെ ആസ്പദമാക്കിയാണ് വൈശാലി നിര്‍മ്മിച്ചത്. മഹാഭാരതത്തിലെ ഉപകഥകളിലെ വൈശാലി എന്ന അപ്രധാന കഥാപാത്രത്തെ ഇത്രയും ശക്തമായും ഭംഗിയായും അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിന് ഇന്നും അവകാശപ്പെടാനില്ല.

Atlas Ramachandran

‘അംഗരാജ്യത്തെ’ വരള്‍ച്ച മാറ്റാന്‍ യാഗം നടത്താനായി സ്ത്രീസ്പര്‍ശമേല്‍ക്കാത്ത മുനി കുമാരനായ ഋഷ്യശൃംഗനെ രാജ്യത്ത് എത്തിക്കാനുള്ള നിയോഗം വൈശാലിക്കായിരുന്നു. ദേവദാസിയായിരുന്ന മാലിനിയില്‍ ഉണ്ടായ സുന്ദരിയായ മകള്‍.

കാട്ടില്‍ ഋഷ്യശൃംഹനെ ആകര്‍ഷിച്ച് അംഗരാജ്യത്തേക്ക് കൊണ്ടുവരുന്നതിനിടയില്‍ വൈശാലിക്ക് മുനി കുമാരനോട് തോന്നുന്ന പ്രണയവും അതിനെ തുടര്‍ന്ന് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളും റിയലിസ്റ്റിക്കായാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വരള്‍ച്ച, പ്രകൃതിക്ഷോഭം, കാടിന്റെയും അരുവിയുടെയും ഭംഗി, കൊട്ടാരം എന്നിവയെല്ലാം ചിത്രീകരിച്ചിരിക്കുന്നത് കണ്ടാല്‍ ആ കാലഘട്ടത്തിലും ഇതൊക്കെ സാധ്യമാകുമോ എന്ന് മൂക്കത്ത് വിരല്‍ വച്ച് പോകും.

ഉത്തരേന്ത്യന്‍ സുന്ദരി സുപര്‍ണ്ണ മലയാളി മനസ്സ് കീഴടക്കിയ സിനിമയായിരുന്നു വൈശാലി. ഋഷ്യശൃംഗനായി അഭിനയിച്ചതാകട്ടെ സഞജയും. ബാബു ആന്റണി രാജാവായും നെടുമുടി വേണു രാജഗുരുവായും തകര്‍ത്തഭിനയിച്ച സിനിമയാണിത്.

Atlas Ramachandran

മലയാള സിനിമയിലെ എക്കാലത്തെയും ചരിത്രവിജയം നേടിയ ഈ സിനിമ മലയാളി ഹൃദയത്തില്‍ ഇപ്പോഴും സൂക്ഷിക്കുന്ന സിനിമ കൂടിയാണ്. ഈ സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഇപ്പോഴും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതാണ്.

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ ധനം, മമ്മുട്ടി നായകനായ സുകൃതം, കൗരവര്‍ , മുരളിയുടെ വെങ്കലം , ചാകോരം, വസ്തുഹാര, തുടങ്ങി നിരവധി സിനിമകള്‍ നിര്‍മ്മിച്ചതിനു ശേഷമാണ് അറ്റ്‌ ലസ് രാമചന്ദ്രന്‍ ജ്വല്ലറി രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി നിരവധി സ്വര്‍ണ്ണാഭരണ ശാലകള്‍ പടുത്തുയര്‍ത്തിയ അദ്ദേഹത്തിന് ബിസിനസ്സ് രംഗത്ത് ചുവട് പിഴച്ചതോടെയാണ് അഴിക്കുള്ളിലായത്.

സാമ്പത്തിക ഇടപാടുകള്‍ തെറ്റിയാല്‍ ദുബായില്‍ ഉള്ള ശിക്ഷ കഠിനമായതിനാല്‍ അത് ഇപ്പോള്‍ ഏറെ കൂറ അനുഭവിക്കേണ്ടിയും വന്നു.
നീണ്ട കാരാഗ്രഹവാസത്തിനുശേഷം ഇപ്പോഴെങ്കിലും അറ്റ്‌ ലസ് രാമചന്ദ്രന് പുറത്തിറങ്ങാന്‍ സാധിച്ചുവെന്ന ആശ്വാസത്തിലാണ് മലയാളി സമൂഹം.

അതേസമയം കടലില്‍ നിന്നും പുറത്തെടുത്ത മത്സ്യത്തെപ്പോലെ പിടയുകയായിരുന്നു താനെന്നാണ് ആ ദിവസത്തെക്കുറിച്ച് അറ്റ്ലസ് രാമചന്ദ്രന്‍ പറയുന്നത്.

ജനങ്ങള്‍, ജന കോടികള്‍ അവര്‍ക്കിടയിലായിരുന്നു താന്‍ അന്നു വരെയും ജീവിച്ചത്. എന്നാല്‍ പെട്ടന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞു.
ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളില്‍ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്.

എല്ലാം മരവിച്ചതു പോലെ. ചിറകുകള്‍ അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്സ് പക്ഷിയേ തിരിച്ചു വരും. അവര്‍ക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാന്‍ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

രാത്രിയുടെ യാമങ്ങളില്‍ അറിയാതെ മനസ് വിങ്ങുമ്പോള്‍ പോലും പ്രതീക്ഷ നിലനിന്നിരുന്നു. തുണയായി ജയിലിലെ മലയാളി സഹോദരന്മാര്‍ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു ആയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവര്‍ വിളിച്ചു. എന്റെ ബലം എന്റെ ഭാര്യയായിരുന്നു. ജയിലില്‍ വെച്ച് ഏറെ വായിച്ചു.
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. സഹ തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം ധരിച്ച് ജിവിച്ചു.

ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവില്‍ ഫീനിക്സ് പക്ഷിയേ പോലെ തിരിച്ചു വന്നുവെന്നും അറ്റ്ലസ് രാമചന്ദ്രന്‍ മാധ്യമങ്ങളോട് മനസുതുറന്നു.

Top