vajiyoor court confict; Police have registered a case against 5 persons

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മാധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ട് കേസുകള്‍ അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു.

വക്കീല്‍ ഗുമസ്ഥന്‍ ശബരി ഗിരീഷ്, അഭിഭാഷക കൃഷ്ണകുമാരി എന്നിവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Top