ന്യൂഡല്‍ഹി: ആര്യസമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിനു മുന്നില്‍ വെച്ച് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഒരു സ്ത്രീ സ്വാമിയെ ചെരിപ്പൂരി അടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍കാണാം.
BREAKING | Swami Agnivesh assaulted in DDU Marg, New Delhi pic.twitter.com/fqa9Y7ndk5
— The Indian Express (@IndianExpress) August 17, 2018
തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും വലിച്ചിഴച്ചതായും സ്വാമി അഗ്‌നിവേശ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസ വഞ്ചകനെന്ന് അക്രമികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി ,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തിരുന്നു.