കൊട്ടാരക്കര: വാളകം ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന് ആര്. കൃഷ്ണകുമാറിനെ സസ്പെന്‍ഡ് ചെയ്ത സ്കൂള്‍ മാനേജ്മെന്റ് നടപടി റദ്ദാക്കി. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് സസ്പെന്ഷന് റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, ബി.എഡ് സര്‍ട്ടിഫിക്കെറ്റ് വ്യാജമാണെന്ന് ആരോപിച്ച് വാളകം ആര്.വി.വി.എച്ച്.എസ്.എസ് സ്കൂളില്‍ നിന്നും മാനേജരായ ആര്. ബാലകൃഷ്ണപിള്ളയാണ് കൃഷ്ണകുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
ഇതിനെതിരെ അധ്യാപക സംഘടനയായ കെ.എസ്.ടി.എ രംഗത്തുവരികയും ഇത് പ്രതികാര നടപടിയാണെന്ന് ഇതേ സ്കൂളിലെ അധ്യാപികയുമായ ഭാര്യ കെ.ആര് ഗീതയും ആരോപിച്ചിരുന്നു.
സര്‍ട്ടിഫിക്കെറ്റ് വ്യാജമാണെന്ന പരാതിയില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന ഗീതയും നിലവില്‍ സസ്പെന്‍ഷനിലാണ്.