യുട്യൂബര്‍ തൊപ്പിക്ക് വളാഞ്ചേരി പൊലീസ്  ജാമ്യം നല്‍കും; കണ്ണപുരം പൊലീസിന് കൈമാറും

 

 

മലപ്പുറം: യൂട്യൂബറായ ‘തൊപ്പി’ എന്നറിയപ്പെടുന്ന കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിന് വളാഞ്ചേരി പൊലീസ് എടുത്ത കേസില്‍ സ്റ്റേഷന്‍ ജാമ്യം നല്‍കും. അതേസമയം, തൊപ്പിയെ കണ്ണൂര്‍ കണ്ണപുരം പൊലീസിന് കൈമാറും. കണ്ണപുരം പൊലീസെടുത്ത കേസില്‍ ചോദ്യം ചെയ്യലിനാണ് തൊപ്പിയെ കണ്ണൂരിലേക്ക് കൈമാറുന്നത്.

അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിരുന്നു. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബര്‍ തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു.

Top