വളാഞ്ചേരി പീഡനക്കേസ് ; പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്ന് കെ ടി ജലീല്‍

മലപ്പുറം: വളാഞ്ചേരി പോക്‌സോ കേസില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദിന്‍ നടക്കാവിലിനെ രക്ഷപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ ടി ജലീല്‍. ഷംസുദ്ദീനാണ് പ്രതിയെന്നറിഞ്ഞ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെ വിളിച്ചിട്ടില്ലെന്നും കുറ്റക്കാരന്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ജലീല്‍ വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി 16 വയസുകാരിയെ ഷംസുദ്ദീന്‍ ബലാത്സംഗം ചെയ്തെന്നാണ് കേസ്. വിവാഹ വാഗ്ദാനത്തില്‍നിന്നു കൗണ്‍സലര്‍ പിന്മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടന്നു.
പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു. ഷംസുദ്ദീന്‍ മലേഷ്യയിലേക്കോ തായ്‌ലാന്‍ഡിലേക്കോ കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

Top