വളാഞ്ചേരി പീഡന കേസ് : പ്രതി ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മഞ്ചേരി പോക്‌സോ കോടതി തള്ളി. കേസില്‍ പ്രതിയും വളാഞ്ചേരി നഗരസഭ ഇടത് കൗണ്‍സിലറുമാായ ഷംസുദീന്‍ ഇപ്പോഴും ഒളിവിലാണ്.

ഈ മാസം നാലാം തീയതിയാണ് പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ കേസില്‍ വളാഞ്ചേരി നഗരസഭയിലെ ഇടതുപക്ഷ അംഗമായ ഷംസുദ്ദീനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തെങ്കിലും അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

Top