തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ട് പുനരന്വേഷണം നടത്തുന്നില്ല? ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശ് പോലെ തന്നെ കേരളവും മാറി. പിണറായി വിജയനും യോഗി ആദിത്യനാഥും തമ്മില്‍ എന്ത് വ്യത്യാസം ആണ് ഉള്ളതെന്നും വാളയാര്‍ കുടുംബത്തിന്റെ കണ്ണീര് കേരളത്തിന്റെ കണ്ണീരാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം സര്‍ക്കാരിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.