പാലക്കാട് : വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്‍ പറഞ്ഞ് പറ്റിച്ചെന്ന് പെണ്‍കുട്ടികളുടെ കുടുംബം. പ്രോസിക്യൂഷനെതിരെ മാത്രമല്ല അന്വേഷണ സംഘത്തിന് എതിരെയും നടപടി വേണമെന്നും അന്വേഷണ അംഗങ്ങളെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ വീഴ്ച മനസ്സിലായത് കൊണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും കോടതിയിലും സര്‍ക്കാരിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു.
വാളയാര്‍ കേസില്‍ വീഴ്ചവരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. ലത ജയരാജിനെ മാറ്റാനുളള ഉത്തരവില്‍ ഒപ്പുവച്ചെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടാണ് പ്രതികള്‍ കുറ്റവിമുക്തരാവാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അഡ്വ. ലത ജയരാജ്.