വാളയാര്‍: വാളയാറില്‍ മരിച്ച കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഐജി എം ആര് അജിത്കുമാര്‍.
പോസ്റ്റുമോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജി പറഞ്ഞു.
അതേസമയം, കേസില്‍ കുട്ടികളുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഇളയച്ഛന്റെ മകനെയാണ് കസ്റ്റഡിയിലെടുത്തത്.
ബന്ധുവാണ് പീഡിപ്പിച്ചതെന്നും താക്കീത് നല്‍കിയിരുന്നതായും അമ്മ പറഞ്ഞിരുന്നു. മൂത്തകുട്ടി മരിച്ചദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നതായി സംശയമുണ്ടെന്നും അമ്മ പറഞ്ഞിരുന്നു.