വാളയാര്‍: പീഡനത്തിനിരയായ പതിനാറു വയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തും, കോളജ് വിദ്യാര്‍ഥിയുമാണ് അറസ്റ്റിലായത്. കനാല്‍പ്പിരിവ് ഉപ്പുകുഴിയില്‍ ജയപ്രകാശ് (44), എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിന്‍(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ അച്ഛന്റെ മരണശേഷം ഉറ്റബന്ധുവുമായി അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് ജയപ്രകാശ്. ഈ അടുപ്പം മുതലെടുത്ത് പലപ്പോഴും കുട്ടിയുടെ വീട്ടിലെത്താറുള്ള ഇയാള്‍ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മരണസമയത്തും മുമ്പും ഇയാള്‍ ഇവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റിലായ വിപിന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കബളിപ്പിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയായിരുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. സ്കൂളില്‍ പോകുന്ന വഴിയിലും പിന്നീട് വീട്ടിലെത്തുമ്പോഴും ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.