valayar sisters death vs response

vs achuthanandan

വാളയാര്‍: വാളയാറില്‍ മരിച്ച സഹോദരിമാരുടെ മരണത്തില്‍ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷ നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് വിഎസ് അച്യുതാന്ദന്‍.

പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വി എസ് അച്യുതാന്ദന്‍.

നീതികേട് കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. പ്രതികലുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്.

പെണ്‍കുട്ടികളുടെ പാവപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണം. പ്രതികള്‍ക്ക് അനുകൂലമായ വിധത്തിലാണ് പൊലീസിന്റെ നീക്കമെന്നും വിഎസ് കുറ്റപ്പെടുത്തി.

സിപിഎം നേതാക്കള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്ത കെട്ടിചമച്ചതാണെന്നും വിഎസ് പറഞ്ഞു.

Top