പരസ്പരം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ ആഘോഷിക്കുന്ന ദിനമാണ് ഫെബ്രുവരി 14. ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ പങ്കുവയ്ക്കുന്ന ഒരുദിനം. ഓരോ പ്രണയദിനത്തിന്റെയും ഓര്‍മ്മയ്ക്കായി പ്രണയികള്‍ പരസ്പരം പ്രണയസമ്മാനങ്ങള്‍ കൈമാറുന്നു. ആ സമ്മാനങ്ങളിലൂടെ അവര്‍ പരസ്പരം പ്രണയം പറയാതെ പറയുന്നു, പങ്കുവെയ്ക്കുന്നു. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലന്‍ന്റൈന്‍ ദിനം.
വാലന്റൈന്‍സ് ഡേ യ്ക്ക് പിന്നില്‍ ഒരു ത്യാഗത്തിന്റെ കഥയുണ്ടെന്ന് പലര്‍ക്കും അറിയില്ല. പ്രണയത്തിനുവേണ്ടി ജീവന്‍ ബലികൊടുക്കേണ്ടി വന്ന വാലന്റൈന്‍ എന്ന വൈദികന്റെ ജീവത്യാഗത്തിന്റെ ഓര്‍മ്മ ദിനമാണ് ഫെബ്രുവരി 14. എ ഡി 214 മുതല്‍ 270 വരെ ജീവിച്ച ക്ലോഡിയസ് ഗോത്തിക്കസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി.
വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍’ എന്നെഴുതി ഒരു കുറിപ്പ് വെച്ചു. ഒരു ഫെബ്രുവരി 14 നായിരുന്നു വാലന്റൈന്റെ വധശിക്ഷ നടപ്പാക്കിയത്. അതിനു ശേഷമാണ് ബിഷപ്പ് വാലന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കുന്നത്. എങ്കിലും പ്രണയദിനമെന്ന നിലയ്ക്ക് വ്യാപകമായി ആഘോഷിക്കപ്പെടുവാന്‍ ആരംഭിച്ചത് 496 മുതലാണ്.
ഫെബ്രുവരി ഏഴ് മുതലാണ് വാലന്റെന്‍സ് ഡേ ആഘോഷം തുടങ്ങുന്നത്. ഏഴു മുതല്‍ എല്ലാ ദിവസങ്ങള്‍ക്കും ഓരോ പ്രത്യേകതകള്‍ കല്‍പിക്കുന്നുണ്ട്. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിന് പ്രൊപ്പോസ് ഡേ , ഒമ്പതിന് ചോക്ലേറ്റ് ഡേ, 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയില്‍ സ്ത്രീകള്‍ അവരുടെ ഇഷ്ട ടോയ്സിനോടൊപ്പം സമയം ചെലവഴിക്കുന്നു. 12 ആണ് കമിതാക്കള്‍ കാത്തിരിക്കുന്ന കിസ് ഡേ, ഫെബ്രുവരി 13 ഹഗ് ഡേ, ഈ ദിനമെല്ലാം കഴിഞ്ഞ് ബിഗ് ഡേ ആയ ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം കൊണ്ടാടുന്നു. ലോകത്തെല്ലാവരും പ്രണയത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ബിഷപ് വാലന്റൈന്റെ രക്തസാക്ഷിത്വത്തിനും വിശുദ്ധ പ്രണയത്തിനും വില കൊടുക്കുക.