വാല്‍പരൈസോ: ചിലിയന്‍ നഗരമായ വാല്‍പരൈസോയില്‍ കാട്ടുതീ പടരുന്നു. 150ലേറെ വീടുകള്‍ കത്തിനശിച്ചു. പ്രദേശത്ത് നിന്നും ആയിരത്തിലേറെ പേരെ ഒഴിപ്പിച്ചു.
കാട്ടുതീ 445 ഏക്കറോളം പടര്‍ന്ന് പിടിച്ചു. കാട്ടുതീ നേരിടുന്ന മേഖലയില്‍ മേയര്‍ ജോര്‍ജ് ഷാര്‍പ്പ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി.
തീ പൂര്‍ണ നിയന്ത്രണ വിധേയമാക്കാന്‍ വനപാലകര്‍ ശ്രമം തുടരുകയാണെങ്കിലും ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാട്ടു തീയെത്തുടര്‍ന്നു 90,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസം നേരിട്ടു.