അബുദാബി : ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ അബുദാബി ഫൈനല്‍ മത്സരത്തില്‍ മെഴ്‌സിഡസിന്റെ വാല്‍ട്ടേരി ബോത്താസ് ഒന്നാമതെത്തി.
ഫിനിഷ് ചെയ്യാന്‍ സാധിച്ചത് രണ്ടാമതാണെങ്കിലും പോയിന്റ് നിലയില്‍ ഒന്നാമതുള്ള മെഴ്‌സിഡസിന്റെ ലൂയി ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
ഇതോടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പട്ടം നാലുതവണയാണ് ഹാമില്‍ട്ടന്‍ കൈയിലൊതുക്കിയത്.
അബുദാബിക്ക് പുറമേ ഓസ്ട്രിയയിലും റഷ്യയിലും നടന്ന റേസിലും ബോത്താസ് ഒന്നാം സ്ഥാനം നേടി.
യാസ് മറീന സര്‍ക്യൂട്ടിലെ ട്രാക്കിലായിരുന്നു മത്സരങ്ങള്‍ നടന്നത്.
യോഗ്യതാമത്സരങ്ങള്‍ക്ക് മുമ്പുവരെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതിരുന്ന ഹാമില്‍ട്ടണായിരുന്നു വിജയസാധ്യത ഏറെയുണ്ടായിരുന്നത്.
എന്നാല്‍ യോഗ്യതാമത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി ബോത്താസ് പോള്‍ മുന്നിലെത്തി.
ഫൈനലിലും ബോത്താസ് വിജയിച്ചപ്പോള്‍ ഹാമില്‍ട്ടണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.