ദോഹ: യു.എ.ഇയില്‍ ജനുവരി ഒന്നു മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പാകുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍.
മൂല്യ വര്‍ധിത നികുതിയുടെ മറവില്‍ സാധനങ്ങള്‍ക്ക് വില കൂട്ടുന്നതിനുള്ള നീക്കം തടയുന്നതിന് യു.എ.ഇ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വിപണിയില്‍ അന്യായമായ നിരക്കു വര്‍ധനവ് സാധ്യമല്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും സാമ്പത്തിക മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനോടകം നിയമം ലംഘിച്ച മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞു.
നികുതി നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടു വില്‍പ്പന നടത്തിയെന്ന് വ്യാപാര സ്ഥാപനങ്ങളിലെ ഉത്പന്ന പരിശോധനയില്‍ തെളിയുകയായിരുന്നു.
നികുതി മറികടക്കാന്‍ സ്വന്തം ഉത്പന്നങ്ങള്‍ പുറത്തിറക്കി വില്‍ക്കുന്നതും കടുത്ത നിയമ ലംഘനമായി കണക്കാക്കും.
നികുതി വെട്ടിപ്പ് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണെന്നും, അതിനാല്‍ അങ്ങനെയുള്ളവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു.