തിരുവനന്തപുരം : മജിസ്ട്രേറ്റിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബാർ കൗൺസിൽ അംഗങ്ങൾ ഇന്ന് വഞ്ചിയൂർ കോടതിയിലെത്തും.
അഭിഭാഷകരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബാര്‍ കൌണ്‍സില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഈ മാസം അഞ്ചിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കും. സംഭവങ്ങള്‍ സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നാവശ്യമാണ് അഭിഭാഷകര്‍ക്കുള്ളത്.
മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിൽ ഉണ്ടായ പ്രശ്‌നത്തിൽ കേരള ബാർ കൗൺസിൽ ഭാരവാഹികളും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
അഭിഭാഷകർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും, അഭിഭാഷകരായി അഞ്ചുവർഷമെങ്കിലും പ്രാക്ടീസ് ചെയ്തവരെ മാത്രം മജിസ്‌ട്രേറ്റ് നിയമനത്തിന് പരിഗണിക്കാവൂ എന്ന നിർദേശവും വഞ്ചിയൂർ ബാർ അസോസിയേഷൻ, ബാർ കൗൺസിലിന് മുന്നിലേക്ക് വയ്ക്കും.