മജിസ്‌ട്രേറ്റ്- അഭിഭാഷക തർക്കം: ബാർ കൗൺസിൽ പ്രതിനിധികൾ ഇന്ന് ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റ്- അഭിഭാഷക വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കോടതിയില്‍ നേരിട്ടെത്തി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് വയ്ക്കുന്നത്.

ഇതിന് മുന്നോടിയായി ഇന്നലെ കൊച്ചിയില്‍ അഭിഭാഷക സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു.

തര്‍ക്കം പരിഹരിച്ചുവെന്നു കോടതിയില്‍ പരിശോധനയ്ക്കെത്തിയ നേരത്തെ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാനവാസ് ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ദീപ മോഹന്റെ കോടതി ബഹിഷ്‌കരിക്കുന്നത് തുടരാന്‍ തന്നെയാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം വഞ്ചിയൂര്‍ കോടതിയില്‍ പരിശോധനയ്ക്കെത്തിയത്. കോടതിയിലെ മജിസ്ട്രേറ്റ് അഭിഭാഷക തര്‍ക്കത്തെക്കുറിച്ചു സംഘം പലരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Top