തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റ് ദീപ മോഹനെ പൂട്ടിയിട്ട അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമടക്കം നാല്‌പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
റിമാന്‍ഡ് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയിലാണ് മജിസ്‌ട്രേറ്റ് ദീപ മോഹനെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചേംബറിനുള്ളില്‍ പൂട്ടിയിട്ടത്. കൃത്യനിര്‍ഹണം തടസപ്പെടുത്തി, തടഞ്ഞുവച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തില്‍ പ്രതിഷേധവുമായി ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസ് നാളെ പരിഗണിക്കും.