തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം സവാള അരിഞ്ഞത് നല്‍കാഞ്ഞതിന് മദ്യപിച്ചെത്തിയ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. വഞ്ചിയൂരിലാണ് സംഭവം.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ആദ്യം ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടാമതും യുവാക്കള്‍ സവാള ആവശ്യപ്പെട്ടപ്പോള്‍ വില കൂടുതലായതിനാല്‍ അധികം സവാള നല്‍കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സംഘം ഹോട്ടലിലെ ജീവനക്കാരെ മര്‍ദിക്കുകയും അപ്പച്ചട്ടി കൊണ്ട് ജീവനക്കാരുടെ തല അടിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കി.