തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാലുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ആരംഭിച്ചു. ബിജുലാലിന്റെ ബാലരാമപുരത്തെ കുടുംബ വീട്ടിലും, ബന്ധുവീടുകളിലുമാണ് തെളിവെടുപ്പ് നടത്തിയത്. ബാലരാമപുരം പയറ്റുവിളയിലെ വീടിന്റെ പുനര്‍നിര്‍മാണത്തിന് ട്രഷറിയില്‍ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ ഇന്നലെ വൈകിട്ടോടെയാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ തെളിവെടുപ്പ് ആരംഭിച്ചു. ആദ്യമെത്തിച്ചത് ബാലരാമപുരം പയറ്റുവിളയിലെ കുടുംബ വീട്ടിലാണ്. ഇവിടെ മൂന്നു മണിക്കൂറോളം തെളിവെടുപ്പ് തുടര്‍ന്നു.