മുംബൈ: വന്ദേമാതരം പാടുന്നത് തികച്ചും വ്യക്തിപരമായ താത്പര്യം മാത്രമാണ്. പാടുന്നവര്‍ക്ക് പാടാം. ഇഷ്ടമില്ലാത്തവര്‍ പാടേണ്ടതില്ലന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.
വന്ദേമാതരം പാടിയില്ലെന്ന് കരുതി, അവര്‍ ദേശവിരോധികളാകുന്നില്ല. മുംബൈയില്‍ ഒരു പൊതു പരിപാടിക്കിടെയാണ് നഖ് വിയുടെ പ്രതികരണം.
അതേ സമയം ചിലര്‍ വന്ദേമാതരത്തെ മനഃപൂര്‍വ്വം എതിര്‍ക്കുന്നുണ്ട്. അത് മോശം കാര്യമാണ്. രാജ്യതാത്പര്യത്തിന് എതിരാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളുകളിലും കോളേജുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യം എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മിയെ ബിജെപി എംഎല്‍എമാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.