വനിതാ മതിലില്‍ പങ്കെടുത്തതിന് മര്‍ദ്ദനവും വീടിനു നേരേ ആക്രമണവും

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്തതിന് മര്‍ദ്ദിച്ചുവെന്ന് പരാതി. മലയിന്‍കീഴ് ഈഴക്കോട് സ്വദേശി ബിജു പ്രഭയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ വീടിനു നേരേ ആക്രമണം നടന്നുവെന്നും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ബിജുവിന്റെ ഭാര്യ ശുഭ വനിതാ മതിലില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായ അക്രമികളാണ് വീട് ആക്രമിച്ചതെന്നും ബിജു വ്യക്തമാക്കി. ബിജുവിന്റെ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Top