വനിതാ മതില്‍; സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയതെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആരുടെ നിര്‍ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും 50 കോടി രുപ വകമാറ്റി ചിലവാക്കാനുള്ള തീരുമാനം കൈയ്യോടെ പിടിച്ചപ്പോഴാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

വനിതാമതിലിന് സര്‍ക്കാര്‍ പണം ചിലവഴിക്കില്ലെന്ന് പറഞ്ഞ് നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

എന്‍എസ്എസിനെ ആക്ഷേപിക്കുന്നതിലൂടെ സര്‍ക്കാര്‍ വര്‍ഗീയ മതിലാണ് കെട്ടാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.

വനിതാ മതിലില്‍ നിന്ന് വിട്ടു നിന്ന സാമൂഹ്യ സംഘടനകളെയും ചലച്ചിത്ര താരങ്ങളെയും സിപിഎം അപമാനിക്കുകയാണെന്നും മതില്‍ സംസ്ഥാനത്ത് സാമൂദായികവും വര്‍ഗീയതയും നിറഞ്ഞ ധ്രുവീകരണകത്തിന് വഴി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top