തിരുവനന്തപുരം: വനിതാ മതില്‍ വര്‍ഗീയ മതില്‍ തന്നെയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് നടി മഞ്ജു വാര്യര്‍ ഇതില്‍നിന്നും പിന്‍മാറിയതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലിനായി കളക്ടര്‍മാരെയും ആര്‍ഡിഒമാരെയും സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ പ്രത്യേക ഓഫീസ് തുറന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചതെന്ന് വൈദ്യുത മന്ത്രി എം.എം മണി. മഞ്ജു വാര്യര്‍ പിന്‍മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും മണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
കലയാണ് തന്റെ രാഷ്ട്രീയമെന്നും അതിനപ്പുറം തനിക്കൊന്നുമില്ലെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.