വനിതാ മതിലിന് കക്ഷി രാഷ്ട്രീയ പരിഗണന കൊടുത്തിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: ജാതിയും വര്‍ഗ്ഗീയതയും ഇളക്കിവിട്ട് വനിതാമതിലിനെ തകര്‍ക്കുവാനുള്ള ശ്രമം നടക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍.

വനിതാ മതിലിന് കക്ഷി രാഷ്ട്രീയ പരിഗണന കൊടുത്തിട്ടില്ലെന്നും മനുഷ്യന്റെ പ്രശ്‌നമെന്ന നിലയില്‍ ഏത് സംഘടനയ്ക്കും വനിതാ മതിലില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആശാ വര്‍ക്കര്‍മാരേയും അംഗന്‍വാടി ടീച്ചര്‍മാരേയും അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ വനിതാ മതിലില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സാധാരണക്കാരെയോ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ നിയമ നടപടിയുമുണ്ടാകില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

വനിതാമതില്‍ സംഘാടനത്തിനായി ഐ. സി. ഡി. എസ്. സൂപ്പര്‍ വൈസര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ് സി എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം അടിയന്തിരമായി വിളിക്കണമെന്നുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി പതികരിച്ചത്.

Top