വനിതാ മതിലിന് ബസ് വിട്ടു നല്‍കിയില്ല; സ്വകാര്യ ബസ് അജ്ഞാത സംഘം അടിച്ചു തകര്‍ത്തു

പാലക്കാട്: വനിതാ മതിലിന് ബസ് വിട്ടു നല്‍കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൊല്ലങ്കോട് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് ബസ് ഉടമ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം സിപിഎം പ്രാദേശിക നേതാക്കള്‍ വനിതാ മതിലിന്റെ യാത്രാ ആവശ്യത്തിന് വേണ്ടി ബസ് വിട്ടു നല്‍കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബസ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് ഉടമ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ആക്രമണമെന്നും ഉടമ പറയുന്നു.

Top