മമ്മൂട്ടി ചിത്രം കസബയ്ക്ക് ശേഷം ജയറാമിന്റെ നായികയായി ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍.
സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ‘ആകാശ മിഠായി’ എന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയായാണ് വരലക്ഷ്മി എത്തുന്നത്.
ആകാശ മിഠായി ഒരു കുടുംബ ചിത്രമാണെന്നും, ജയറാമിന്റെ കടുത്ത ആരാധികയാണ് തനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വരലക്ഷ്മി പറഞ്ഞു.
സമുദ്രക്കനിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെ ഇഷ്ടമാണെന്നും വരലക്ഷ്മി പറഞ്ഞു.
ഏപ്രില്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്