ധനുഷും ബാലാജി മോഹനും ഒന്നിക്കുന്ന ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രമാണ് മാരി 2. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വരലക്ഷ്മി ശരത്കുമാര്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വരലക്ഷ്മി തന്നെയാണ് ഡബ്ബിങ് പൂര്‍ത്തിയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.
മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. മാരിയുടെ ആദ്യ ഭാഗത്ത് കാജല്‍ അഗര്‍വാളായിരുന്നു നായിക.
ടൊവിനോ തോമസ്, കൃഷ്ണ, സായ് പല്ലവി, വിദ്യ പ്രദീപ്, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രഭുദേവയാണ് കൊറിയോഗ്രാഫര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. എന്നൈ നോക്കി പായും തോട്ടാ, വടാ ചെന്നൈ, എന്നിവയാണ് ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.